യോഗ ട്രെയിനര്‍ ഒഴിവ്
യോഗ ട്രെയിനറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സാന്ധ്യ രാഗം വയോജന ആരോഗ്യ സംരക്ഷണ പദ്ധതി പ്രകാരം അഞ്ച് പഞ്ചായത്തുകളില്‍ ആണ് യോഗ ട്രെയിനറെ നിയമിക്കുന്നത്.
വേതനം:- ഒരു സെഷന് 400 രൂപ ക്രമത്തില്‍ ഒരു മാസം പരമാവധി 12,000 രൂപ.
നിയമന കാലയളവ്:- 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ
യോഗ്യത:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബാച്ചിലര്‍ ഓഫ് നാച്ച്യുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ് ബിരുദമോ തത്തുല്യമാ യോഗ്യതയോ ഉള്ളവരെയും യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരെയും പരിഗണിക്കുമെന്ന് കരകുളം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കരകുളം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലോ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എത്തിക്കേണ്ടതാണ്.