കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.




കുസാറ്റിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. 

കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാല (കുസാറ്റ്) കംപ്യൂട്ടർ സയൻസ് വകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്‌സി. കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) കോഴ്സിൽ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

 യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.  താത്‌പര്യമുള്ളവർ വിശദമായ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്‌റ്റംബർ 20-ന് രാവിലെ 10 മണിക്ക്‌ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.

വിവരങ്ങൾക്ക്‌ : 0484 2862301, csdir@cusat.ac.in.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍