കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.


കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ


അസി. പ്രൊഫസർ താൽക്കാലിക ഒഴിവ്

പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മെയ് നാലിന് രാവിലെ 10.30ന് കോളേജിൽ നടക്കും. യോഗ്യത 60% മാർക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്). നെറ്റ് ഉള്ളവർക്ക് മുൻഗണന. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകുക.



എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 1999 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി സർക്കാർ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. എംപ്ലോയ്മെന്റ്എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കാൻ  സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും  മെഡിക്കൽ കാരണത്താലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽനിന്ന് വിടുതൽ ചെയ്തവർക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈനായും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ  കാർഡ് സഹിതം നേരിട്ടും പുതുക്കാം.  വെബ്സൈറ്റ്: www.eemployment.kerala.gov.in.



അധ്യാപക ഒഴിവ്

കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് മൂന്നിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് കോളേജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.



സ്റ്റാഫ് നഴ്സ് നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ് വൈഫറി/ ബി എസ് സി/ എം എസ് സി നഴ്സിങ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് അഞ്ചിന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.



റേഡിയോഗ്രാഫര്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍(എക്‌സ്‌റേ/സിടി യൂണിറ്റ്) തസ്തികയില്‍ താല്‍ക്കാ ലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ. ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് ഒമ്പതിന്  രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.



ഫാര്‍മസിസ്റ്റ് ഒഴിവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/വി എച്ച് സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി/ബിഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 11ന്  രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.



ലാബ് ടെക്നീഷ്യൻ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി എം എൽ ടി അല്ലെങ്കിൽ ബി എസ് സി എം എൽ ടിയാണ് യോഗ്യത. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭിക്കും.



അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അതാത് വിഷയങ്ങളിൽ പി ജി, നെറ്റ്, പിഎച്ച്ഡി, എംഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും. താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547005052.



താൽക്കാലിക നിയമനം

കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും, ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽകാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ/ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ ഐ ടി ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ മെയ് ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2484402.



സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല

ജില്ലാ പഞ്ചായത്തിന്റെയും സയൻസ് പാർക്കിന്റെയും ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ ശിൽപശാല നടത്തും. മെയ് 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. താൽപര്യമുള്ളവർ http://surl.li/gqhkz എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക. അവസാന തീയതി മെയ് 14. ഫോൺ: 0497 2766780, 9446947500, 9526848693.



വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് വഴിപാട് കൗണ്ടർ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടൻമാർ മെയ് ആറിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.



അനെർട്ടിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അനെർട്ട് ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദ വിദ്യാർഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇന്റേൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നിവയിൽ ഡിപ്ലോമ/ബി ഇ/ബി ടെക്ക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യത്തെ 200 പേർക്ക് രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിലായിരിക്കും പരിശീലനം. ഡിപ്ലോമ വിദ്യാർഥികൾക്ക് 177 രൂപയും (150 + 18% ജി എസ് ടി)  ബി ഇ/ബി ടെക്ക്  വിദ്യാർഥികൾക്ക് 295 രൂപയും (250 + 18% ജി എസ് ടി) രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്. അനെർട്ടിന്റെ വെബ്‌സൈറ്റ് വഴി (http://www.anert.gov.in/) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ:18004251803. ഇ മെയിൽ: anerttraining2023@gmail.com.



ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 9ന്

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍. ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി കണ്ണൂര്‍, റൂം നമ്പര്‍ 115 എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍ 0497 2734343, ഇമെയില്‍ dmhpkannur@gmail.com.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍