Today's Top Kerala Job News – 26/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 26/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 26/05/2023


ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ

    കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.




ബയോകെമിസ്റ്റ് നിയമനം

    കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK –ന്റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബയോടെക്‌നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും.

    NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും.

    താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.





ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, എജുക്കേഷണൽ ടെക്‌നോളജി, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്‌റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.




ഫീഡ് മിൽ പ്ലാന്റിൽ അവസരം

    ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.




റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌പെഷ്യലിസ്റ്റ് നിയമനം

    വനിതാ ശിശുവികസന വകുപ്പ് തലത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണില്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

    സോഷ്യല്‍ വര്‍ക്കിലോ മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ബിരുദത്തോടൊപ്പം, പരിശീലന ഗവേഷണ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും അപേക്ഷകര്‍ക്കുണ്ടാകണം. പ്രതിമാസ വേതനം 33,000 രൂപ. 18നും 40നും വയസിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ ഡയറക്ടര്‍, വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറ്ക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ ലഭിക്കണം.




ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

    വ്യാവസായിക പരിശീലന വകുപ്പില്‍ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ ആറ് രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ നേരില്‍ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുമാണ്. എസ്.എസ്.എല്‍.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. 21,175 രൂപയാണ് പ്രതിമാസ വേതനം.




മാർക്കറ്റിങ് മാനേജർ ഒഴിവ്

    കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “Regional Cum Facilitation Centre For Sustainable Development of Medicinal Plants” (Southern Region) ൽ ഒരു മാർക്കറ്റിങ് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്ക്: www.kfri.res.in.




കരാർ നിയമനം

    മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 2, 3 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.




ഗസ്റ്റ് അധ്യാപക അഭിമുഖം

    തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ വിവിധ വിഭാഗത്തിലേക്കുള്ള 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 30 പകൽ 11 മണിക്കും, അറബിക് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂൺ 1 ന് രാവിലെ 10.30നും നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.




അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു

    പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണക്ക്, മെന്റൽ എബിലിറ്റി, എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.

    താത്പര്യമുളളവർ പേര്, വിദ്യാഭ്യാസ യോഗ്യത (ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നിർബന്ധം) പ്രവൃത്തിപരിചയം, എന്നിവ സഹിതമുള്ള അപേക്ഷ മെയ് 31 നകം സമർപ്പിക്കണം. അപേക്ഷ പ്രിൻസിപ്പൽ, പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട് 5 എന്ന വിലാസത്തിൽ അയക്കുകയോ petckozhikode@gmail.com മെയിൽ ഐഡിയിലേക്ക് അയക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2381624




ഇന്റർവ്യൂ നടത്തുന്നു

    തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഉറുദു വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ മെയ് 31 ന് രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0490-2346027 ഇ-മെയിൽ – brennencollege@gmail.com




ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

    മാനന്തവാടി ഗവൺമെൻ്റ് കോളജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഫിസിക്സ് (3), കെമിസ്ട്രി (1) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 29 ന് രാവിലെ 10.30ന് ഫിസിക്സിനും രണ്ട് മണിക്ക് കെമിസ്ട്രിക്കും കോളജ് ഓഫീസിൽ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസലുമായി അഭിമുഖത്തിന് ഹജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351




അതിഥി അധ്യാപക നിയമനം

    കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ നമ്പർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്കും (കമ്പ്യൂട്ടർ സയൻസ്) 11 മണിക്കും (മാത്തമാറ്റിക്സ്) നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345, 9847434858




അപേക്ഷ ക്ഷണിച്ചു

    കുറുന്തോടിയില്‍ സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ്‌ വടകരയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ്‌ ഹോസ്റ്റലുകളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9400477225, 0499537225. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി : മെയ് 27




കൗണ്‍സിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

    ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായുള്ള കൗണ്‍സിലര്‍മാമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ എം.എ/ എം.എസ്.സി സൈക്കോളജിയും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും ഡിഗ്രിയും 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിയ്ക്കും. അപേക്ഷകര്‍ 25 വയസ്സിന് മേല്‍ പ്രായമുള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ പേര്, മേല്‍ വിലാസം, വയസ്സ്, യോഗ്യതാ, മുന്‍പരിചയം തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, പിന്‍കോഡ്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ജൂണ്‍ 14 ന് വൈകീട്ട് 5.15 നകം അപേക്ഷ സമര്‍പ്പിക്കണം. അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കണം. അപേക്ഷയുടെ പുറത്ത് ‘ഒസിബി കൗണ്‍സിലര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ’എന്ന് രേഖപ്പെടുത്തെണം. ഫോണ്‍: 04936 205307.




ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

    പൂതാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധയ്ക്കും വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടിഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവര്‍ ജൂണ്‍ 3 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 211522.




അധ്യാപക നിയമനം

    പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എല്‍.പി.എസ്.ടി ഒഴിവുകളില്‍ നിയമനം നടത്തുന്നു. മേയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9946598351, 9605375922.




അധ്യാപക നിയമനം

    മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 20223-24 അധ്യയന വര്‍ഷത്തില്‍ സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്ക്/ ബി.ഇ. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മെക്കാനിക്കല്‍ വിഭാദത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 നും സിവില്‍ 31 നും ഇലക്ട്രോണിക്‌സ് ജൂണ്‍ 2 നും രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 04936 247420.




അധ്യാപക നിയമനം

    മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. വൊക്കേഷണല്‍ ടീച്ചര്‍ അഗ്രികള്‍ച്ചര്‍ (യോഗ്യത ബി.എസ്.സി അഗ്രികള്‍ച്ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ബായാളജി (യോഗ്യത പി.ജി, ബി.എഡ്, സെറ്റ്) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി (യോഗ്യത പി.ജി, ബി.എഡ്, സെറ്റ്) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 244232.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍