തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതി പഠനം, മാധ്യമപഠനം, സാഹിത്യ പഠനം സ്കൂളുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം നടക്കുന്ന തിയ്യതിയും സമയവും
- പരിസ്ഥിതി പഠനം: ജൂൺ രണ്ടിന് രാവിലെ 10ന്
- മാധ്യമ പഠനം: ജൂൺ രണ്ടിന് പകൽ 1:30 ന്
- സാഹിത്യ പഠനം: ജൂൺ 7 ന് രാവിലെ 1 ന്
ഓരോ ഒഴിവുകളാണ് ഉള്ളത്. 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റ് അല്ലെങ്കിൽ യുജിസി നിർദേശിക്കുന്ന മറ്റ് യോഗ്യതകളോ ഉണ്ടായിരിക്കണം. ഗവേഷണ ബിരുദമുള്ളവർക്ക് മുൻഗണന. മലയാള സർവകലാശാല വാക്കാട് അക്ഷരം കേന്ദ്രത്തിലാണ് അഭിമുഖം.