വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: വയനാട് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
അപേക്ഷ ക്ഷണിച്ചു
എന്‍.എച്ച്.എം വയനാടിന് കീഴില്‍ ഡയറ്റീഷന്‍, ജെ.സി (എം ആന്റ് ഇ), ജെപിഎച്ച്എന്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ക്ലിനികല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കാര്‍ഡ്, ബന്ധപ്പെടേണ്ട നമ്പര്‍, ഈമെയില്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ മേയ് 10 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ, 673122 എന്ന വിലാസത്തിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍: 04936 202771.
ഫാര്‍മസിസ്റ്റ് നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.ഫാം (ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന് നിര്‍ബന്ധം), രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. എടവക ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച മെയ് 6 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 04935 296906.
ട്യൂട്ടര്‍ നിയമനം
വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 5-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ ട്യൂഷന് നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഹൈസ്ക്കൂള് വിഭാഗത്തിലെ അപേക്ഷകര്‍ ബി.എഡും, യുപി വിഭാഗത്തിലെ അപേക്ഷകര്‍ ടി.ടി.സിയും പാസ്സായവരായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 24 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 208099.
താല്‍ക്കാലിക നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യയമായ വിവരശേഖരണത്തിന് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 10 ന് രാവിലെ 11 ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ഗ്രാമ പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍: 04936 255223.
ലാബ് ടെക്നീഷ്യന് നിയമനം
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മുഖേന ലാബ് ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി, എം.എല്‍.ടി, ഡിപ്ലോമ എം.എല്‍.ടി. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം മെയ് 6 ന് രാവിലെ 10.30 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 266586.