ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 08/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 08/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 08/05/2023


പ്രോജക്ട് ഫെല്ലോ ഇന്റർവ്യൂ ഒമ്പതിന്‌

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഐഡന്റിഫിക്കേഷൻ ആൻഡ് ഡാറ്റാബേസ് ഡവലപ്‌മെന്റ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്‌സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിന് മെയ് ഒമ്പതിന്‌ രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.



യോഗ ഇൻസ്ട്രക്ടർ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എൻ.വൈ.എസ്/യോഗയിൽ പി.ജി. ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ യോഗ്യതയും യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.



എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.



പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിലുള്ള പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. മാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ /സെലക്ഷൻ ഗ്രേഡ് ലക്ചർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മെയ് 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.



ലക്ചർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ്/ എം.എസ് സി മെഡിക്കൽ ഫിസിക്‌സ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ AERB അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പോടുകൂടിയ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി മൂന്ന് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് മെയ് 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സർ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശമുണ്ടായിരിക്കണം.



സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത : അസിസ്റ്റന്റ് പ്രൊഫസർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദം, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പരമാവധി പ്രായം 40 വയസ്സ് (എസ്.സി/എസ്.റ്റി/ ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി 22/05/2023 വരെ അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 500 രൂപ (ജനറൽ വിഭാഗം), 250 രൂപ (എസ്.സി./എസ്.ടി വിഭാഗം), ലക്ചറർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 250 രൂപ (ജനറൽ വിഭാഗം), 125 രൂപ (എസ്.സി./എസ്.റ്റി വിഭാഗം). ഓൺലൈനായോ, സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.in, www.simet.in)  നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടച്ചതിന്റെ രസീത് (candidate copy, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 മേയ് 25 നകം അയയ്ക്കണം. ശമ്പളം അസിസ്റ്റന്റ് പ്രൊഫസർ തസ്തിക 30,480, ലക്ചറർ തസ്തിക 21,600 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.



സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ: അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ) കേസുകളുടെ വിചാരണയ്ക്ക് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ പരിധി എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , അപേക്ഷകൻ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധിപകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തിൽ മെയ് 17ന് മുൻപ് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.



കമ്പനി സെക്രട്ടറി ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. Institute of Company Secretarles of India യിൽ അംഗത്വമുള്ളവരും 2023 ജനുവരി 1ന് 30 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. മാസം 25,000 രൂപയാണ് ശമ്പളം.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 18 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള NOC ഹാജരാക്കണം.



അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുളള അഭിമുഖം 2023 മേയ് 18 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും.  യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.  ഉദ്യോഗോർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 18 രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍