ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 02/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 02/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 02/05/2023


സ്പെസിമെൻ കളക്ടർ നിയമനം

തേഞ്ഞിപാലത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് സർവകലാശാല ബോട്ടണി പഠന വിഭാഗത്തിൽ സ്പെസിമെൻ കളക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ മേയ് 10 ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക



ഫീൽഡ് സ്റ്റാഫ് നിയമനം

കിളിമാനൂർ പള്ളിക്കൽ പഞ്ചായത്തിൽ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ), ഐ.ടി.ഐ. (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), ഐ.ടി.ഐ. (സർവേയർ) യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് അഞ്ചിന് വൈകിട്ട് മൂന്നു വരെ പഞ്ചായത്തിൽ സ്വീകരിക്കും.



ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

പത്തനംതിട്ട പഴകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിലേക്ക് താൽക്കാലിക ഫാർമസിസ്റ്റ് ഒഴിവിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിഫാം & ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. താൽപര്യമുള്ളവർ മെയ് മാസം 5 ആം തിയ്യതി രാവിലെ 11.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവുമുണ്ടെങ്കിൽ, അത് തെളിയിക്കുന്ന രേഖകളുമായി തെങ്ങുംതാരയിലുള്ള ബാങ്ക് ഹെഡ് ഓഫീസിൽ എത്തിചേരുക. ഫോൺ 9447801778, 9496108835



നിയമനം

പാലക്കാട് ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിനു കീഴിൽ 'വിധവാസംഘം' എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് സെക്യൂരിറ്റി, കുക്ക്, പ്യൂൺ നിയമനം നടത്തുന്നു. സ്ത്രീകൾക്കുമാത്രം അപേക്ഷിക്കാം. ഫോൺ നംബർ: 9846517514



അംഗൻവാടി ഹെൽപ്പർ ഒഴിവ്

മാവേലിക്കര തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതതു പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയവരാകണം. പ്രായം 18 മുതൽ 46 വയസുവരെ. മേയ് അഞ്ചിനു വൈകിട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷ നൽകണം.



താൽക്കാലിക നിയമനം

കണ്ണൂർ കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽക്കാലിക നിയമനം നടത്തും. താൽപര്യമുള്ളവർ അപേക്ഷ മേയ് ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ 0490 2484402



അപേക്ഷ ക്ഷണിച്ചു

കൊച്ചി ഇ-ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മേയ് 16. പ്രതിമാസ ശമ്പളം 21,000 രൂപ. പ്രായപരിധി 30 വയസിൽ താഴെ. ernakalam.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍