ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 18/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
ട്രഷറി വകുപ്പിൽ നിയമനം
ട്രഷറി വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (സീനിയർ/ജൂനിയർ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം. അപേക്ഷ മേയ് 25നുള്ളിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.treasury.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡെപ്യൂട്ടി ഡയറക്ടർ ഒഴിവ്
തിരുവനന്തപുരം സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മെയ് 31 വരെ അപേക്ഷിക്കാം. ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2478193. ഇ-മെയിൽ: culturedirectoratec@gmail.com, keralaculture@kerala.gov.in.