ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 17/05/2023


അമൃത് പദ്ധതിയിൽ ഒഴിവുകൾ

    അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org, 0471 2320530.



തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുകൾ

    തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

    ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.

br>

ഗസ്റ്റ് ലക്ചറർ ഒഴിവ്

    നെടുമങ്ങാട് സർക്കാർ കോളജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ. കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്.  കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളജിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.  ഗണിതശാത്രം ഇന്റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ്  ഉച്ചയ്ക്ക് രണ്ടിനും. സംസ്കൃതം മെയ് 25 ന്  രാവിലെ പത്തിനും ഇംഗ്ലീഷ്  പതിനൊന്നിനും നടക്കും.



സീനിയർ റിസർച്ച് ഫെലോ

    കേന്ദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (CCRAS) നേതൃത്വത്തിൽ ആയുർവേദ കോളജുകളിൽ നടപ്പിലാക്കുന്ന സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ.എം.എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദവും ഗവേഷണത്തിലെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.  പ്രായപരിധി 35 വയസ്.  പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും.  ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 9.30 മുതൽ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ – ന് ഹാജരാകണം.  ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതമാണ് എത്തേണ്ടത്.  പ്രതിമാസം 35,000/- രൂപ + വീട്ടു വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും.  നിയമനം ആറ് മാസത്തേക്കായിരിക്കും.  പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമന കാലാവധി നീട്ടി നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്: www.ccras.nic.in.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍