ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള പരീക്ഷകളുടെ പ്രായോഗിക പരീക്ഷാ തിയ്യതി വന്നു

ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള പരീക്ഷകളുടെ പ്രായോഗിക പരീക്ഷാ തിയ്യതി വന്നു


    കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ കാറ്റഗറി നമ്പർ 19/2022 ആന പാപ്പാൻ തസ്തികയിലേക്കും, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കാറ്റഗറി നമ്പർ 25/2022 രണ്ടാം ആനശേവുകം (രണ്ടാം എൻ.സി.എ - ഒ.ബി.സി) തസ്തികയിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ ലഭ്യമാക്കിയ സർട്ടിഫിക്കറ്റുകൾ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള പ്രായോഗിക പരീക്ഷ 2023 മെയ് 25, 26, 27 തിയ്യതികളിൽ ഗുരുവായൂരുള്ള പുന്നത്തൂർ കോട്ട, ആനത്താവളത്തിൽ വച്ച് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക പരീക്ഷ സംബന്ധിച്ച വ്യക്തിപരമായ മെമ്മോ അറിയിപ്പ് തപാൽ മുഖാന്തിരം ലഭ്യമാക്കിയിട്ടുള്ളതാണ്. 20/05/2023 വരെ തപാൽ മാർഗം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കുന്നതിനായുള്ള മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് സെക്രട്ടറിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ KDRB യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍