17/05/2023 - വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

17/05/2023 - വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

    വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: വയനാട് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.



ഗസ്റ്റ് അധ്യാപക നിയമനം

    പനമരം പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദവും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, ക്മ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്് വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍സിയുമാണ് യോഗ്യത. ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ മേയ് 22 നകം www.gptcmdy.ac.in/resume.php എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 04935 293024.



ഡോക്ടര്‍, ലാബ് അസിസ്റ്റന്റ് നിയമനം

    വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മേയ് 23 ന് ഉച്ചയ്ക്ക് 2 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍