17/05/2023 - കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

    കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.


17/05/2023 - കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ


വാക് ഇൻ ഇന്റർവ്യൂ

    കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ എം എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദം, ഗവേഷണത്തിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതം മെയ് 30 ന് രാവിലെ 9.30 ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർ വേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തിച്ചേരുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35000 രൂപ + വീട്ട് വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമനകാലാവധി നീട്ടി നൽകുന്നതാണ്. വെബ്സൈറ്റ് www.ccras.nic.in. ഫോൺ. 0497 2800167



മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ ജീവനക്കാരെ നിയമിക്കുന്നു

    കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. തസ്തിക, യോഗ്യത യഥാക്രമം.

  • പ്രൊജക്ട് ഓഫീസർ: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എഫ് എസ്‌സി, ബി എഫ് എസ്‌സി, എം എസ്‌സി (അക്വാട്ടിക് ബയോളജി), എം എസ്‌സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രൊസസിങ്), എം എസ്‌സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • അക്കൗണ്ടന്റ്: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി കോം ഡിഗ്രിയും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

    മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക.



മത്സ്യഫെഡ്: വർക്കർമാരെ നിയമിക്കുന്നു

    ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയിൽ പ്രാവീണ്യമുള്ള യുവാക്കളെ വർക്കർമാരായി നിയമിക്കുന്നു. താൽപ്പര്യമുള്ളവർ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ്  ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11.30ന്  അഭിമുഖത്തിന് ഹാജരാകണം.



ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ

    ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലേർസ്, കാഴ്ച ശക്തി, ശാരീരിക ക്ഷമത സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്  എന്നിവ സഹിതം ഹാജരാകണം.



‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’: അപേക്ഷ ക്ഷണിച്ചു

    ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’-ചെണ്ടുമല്ലി കൃഷി, നാട്ടുമാവിൻതോട്ടം, നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷിക്കാം. ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾ കുറഞ്ഞത് 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന. പ്രാദേശിക ഇനങ്ങളുടെ ഒട്ടുമാവിൻ തൈകൾ കൃഷി ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും (പൊതു, ഗവ., സ്വകാര്യ സ്ഥാപനങ്ങൾ, കോളേജുകൾ, സ്‌കൂളുകൾ ഉൾപ്പെടെ) കൃഷിഭവൻ മുഖേന അപേക്ഷ നൽകാം. അവസാന തീയതി മെയ് 29.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍