കൊല്ലം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കൊല്ലം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
ലൈബ്രേറിയന്‍ നിയമനം
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 20 ന് മുന്‍പ് പുനലൂര്‍ പട്ടിക വര്‍ഗ വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0475 2222353.
വാക്ക് ഇൻ ഇന്റര്‍വ്യൂ
ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്‌രോഗ അലര്‍ജി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള വോക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 19 രാവിലെ 10ന് നടത്തും. യോഗ്യത: ബി എ എം എസ്, എം ഡി (അഗത തന്‍ത്ര). ഇവരുടെ അഭാവത്തില്‍ എം ഡി (കായ ചികിത്സ) യോഗ്യതയുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട രേഖകളുമായി ജില്ലാ പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2745918, 9447309348.