16/05/2023 - കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

    കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.


16/05/2023 - കണ്ണൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ


പാരമ്പര്യേതര ട്രസ്റ്റി നിയമനം

    പയ്യന്നൂര്‍ താലൂക്ക് വെള്ളോറ വില്ലേജിലെ വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.



കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

    കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/ സോഷ്യോളജി എന്നീ ബിരുദമുള്ള വനിതകള്‍ രേഖകള്‍ സഹിതം മെയ് 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചേരുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍