വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: വയനാട് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
വളണ്ടിയര്‍ നിയമനം
കേരള ജല അതോറിറ്റി വയനാട് ജലഗുണനിലവാര നിയന്ത്രണ വിഭാഗം ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 740 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ മേയ് 18 ന് കല്‍പ്പറ്റ വാട്ടര്‍ അതോറിറ്റി സബ് ഡിസ്ട്രിക്ട് ലാബ് ഓഫീസില്‍ രാവിലെ 11 മുതല്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 8289940566.
താത്കാലിക നിയമനം
ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും സ്റ്റാഫ് നഴ്‌സിന് ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം യോഗ്യതയും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസര്‍ക്ക് എം.എസ്.ഡബ്‌ള്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രി) യും അറ്റന്‍ഡര്‍ക്ക് ഏഴാം ക്ലാസുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മേയ് 25 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240390.
അപേക്ഷ ക്ഷണിച്ചു
പൊഴുതന പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും കെട്ടിട പരിശോധനയ്ക്കുമായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 255251.