ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 11/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ താൽക്കാലിക നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 12. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ താത്കാലിക നിയമനം
ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വയലിൻ, സംസ്‌കൃതം വിഭാഗങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത യോഗ്യതക്കൊപ്പം കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സംസ്‌കൃതം വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 23 രാവിലെ 10 മണിക്കും, വയലിൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 25 രാവിലെ 10 മണിക്കും ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും.
ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും.
നിശ്ചിത യോഗ്യതയുള്ളതും താത്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 രാവിലെ 9.30 ന് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 ഉച്ചക്ക് 1 മണിക്ക് കേളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും നേരിട്ട് പങ്കെടുക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത: നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
അയ്യൻകാളി സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. എൻഐഎസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ജിംനാസ്റ്റിക് ഇനത്തിൽ ഫീമെയിൽ, മെയിൽ (ഒരു ഒഴിവ് വീതം), ഫുട്‌ബോൾ -ഫീമെയിൽ (1 ഒഴിവ് ), ജൂഡോ -ഫീമെയിൽ (1 ഒഴിവ് ), റെസിലിംഗ് -മെയിൽ (1 ഒഴിവ് ), അത്‌ലറ്റിക്ക്- ഫീമെയിൽ (1 ഒഴിവ് ) മെയിൽ (2 ഒഴിവ് ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 25 രാവിലെ 11ന് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.