ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 10/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 10/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 10/05/2023


ഇന്റേൺഷിപ്പ് ഒഴിവ്

    തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിലായി ചെയ്യുന്ന പെർഫോർമൻസ് ലിങ്ക്ഡ് എൻകറേജ്മെന്റ് ഫോർ അക്കാഡമിക് സ്റ്റഡീസ് ആൻഡ് എൻഡേവർ (PLEASE)  എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടുകളിൽ ഏതാനും ഇന്റേൺഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്.  അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും   https://docs.google.com/forms/d/17G0Gj_m4Jv3gegeR6wo3EfHA5IkT4S3V04CdajzZaz4/edit എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27. തെരഞ്ഞെടുക്കുപ്പെടുന്നവർക്ക് മേയ് 30ന് രാവിലെ 10ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അഭിമുഖം നടത്തും. സംശയങ്ങൾക്കും 8592948870, 8075661718, 8848262596 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.



താത്കാലിക നിയമനം

    പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളേജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറാശ്ശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍