11/05/2023 - കൊല്ലം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

    കൊല്ലം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കൊല്ലം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.

കൊല്ലം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

    പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഹോസ്റ്റലുകള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാന്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, എഫ് ടി എസ് വിഭാഗങ്ങളിലാണ് ഒഴിവ്. മെയ് 17ന് രാവിലെ 10:30 ന് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18-40 വയസ്. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉണ്ടാകണം. കുക്ക് പത്താം ക്ലാസ് പാസായിരിക്കണം. സര്‍ക്കാര്‍/ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങളില്‍ നിന്നും കെജിറ്റിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0475 2222353.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    കുണ്ടറ ഐ എച്ച് ആര്‍ ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്. യോഗ്യത: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. നെറ്റ് അഭികാമ്യം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 16ന് രാവിലെ 10.30ന് കോളജില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0474 2580866.

ഗസ്റ്റ് അധ്യാപക ഒഴിവ്

    കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ,് ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. തീയതിയും സമയവും: ഹിന്ദി- മെയ് 23 രാവിലെ 10നും, അറബിക് ഉച്ചയ്ക്ക് രണ്ടിനും, ഹിസ്റ്ററി മെയ് 24 രാവിലെ 9.30നും, പൊളിറ്റിക്‌സ് 11.30നും, സംസ്‌കൃതം മെയ് 25 ഉച്ചയ്ക്ക് 1.30നും നടക്കും. ഫോണ്‍ 0476 2864010, 9447140647.

അപേക്ഷ ക്ഷണിച്ചു

    കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവ്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ മെയ് 20നകം സമര്‍പ്പിക്കണം. ഫോണ്‍: 0475 – 2222353.

പ്രോജക്ട് എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 70 ശതമാനം മാര്‍ക്കോടുകൂടി സിവില്‍ എഞ്ചിനീയറിങ്് ബിരുദവും പാലം നിര്‍മാണത്തില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും. യോഗ്യത 18 നും 30 നുമിടയില്‍ (ഇളവുകള്‍ അനുവദനീയം ). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണ

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

    പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഹോസ്റ്റലുകള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാന്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, എഫ് ടി എസ് വിഭാഗങ്ങളിലാണ് ഒഴിവ്. മെയ് 17ന് രാവിലെ 10:30 ന് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18-40 വയസ്. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉണ്ടാകണം. കുക്ക് പത്താം ക്ലാസ് പാസായിരിക്കണം. സര്‍ക്കാര്‍/ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങളില്‍ നിന്നും കെജിറ്റിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0475 2222353.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍