ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 09/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 09/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.


ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 09/05/2023


അപ്രിന്റീസ് ട്രെയിനിങ് പ്രോഗ്രാം

    തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി മേയ് 20 വൈകിട്ട് നാലുമണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.



പ്രോജക്ട് എൻജിനിയർ ഒഴിവ്

    തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.



കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിൽ ജോലി നേടാം

    കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റ  കേരള സ്‌കിൽസ് എക്‌സ്പ്രസ്‌ ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.

    സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ  പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot’23 തിരഞ്ഞെടുത്ത്  ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍