KSRTC ഒരുക്കുന്ന Budget Tourism പാക്കേജുകൾ പരിചയപ്പെടാം

KSRTC ഒരുക്കുന്ന Budget Tourism പാക്കേജുകൾ പരിചയപ്പെടാം


    KSRTC എന്നാൽ മലായാളികൾക്ക് ഒരു വികാരവും ആവേശവുമാണ്. അതേ KSRTC ബസിൽ ഒരു ടൂർ പോകാൻ സാധിച്ചാലോ? സംഭവം പൊളിക്കും അല്ലേ? KSRTC യുടെ ബജറ്റ് ടൂറിസം പാക്കേജുകൾ ഒന്ന് പരിചയപെടാം.

    പൊതുജനങ്ങൾക്കായി മധ്യവേനല്‍ അവധിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. കുറുവാ ദ്വീപ്, ബാണാസുര, മൂന്നാർ, തുമ്പൂർമുഴി,അതിരപ്പള്ളി, വാഴച്ചാൽ, പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, വാഗമൺ, കുമരകം, നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സി.



    മെയ് 10,17 തിയ്യതികളിൽ കുറുവാ ദ്വീപ്,ബാണാസുര എന്നിവിടങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെ 1100 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. മെയ് 12, 15, 16, 19, 22 തിയ്യതികളിൽ മൂന്നാർ, തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്ക് താമസം, യാത്ര ഉൾപ്പെടെ ഒരാൾക്ക് 2220 രൂപയും, മെയ് 14, 21 തിയ്യതികളിൽ നെല്ലിയാമ്പതിയിലേക്ക് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയുമാണ് ചാർജ്ജ്. മെയ് 18ന് പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, മെയ് 19ന് മൂകാബിക എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാൾക്ക് 2300 രൂപ, മെയ് 23 ന് വാഗമൺ, കുമരകം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാൾക്ക് 3850 രൂപ, മെയ് 27 ന് ഗവി യാത്രക്ക് താമസം ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ, മെയ് 31ന് കപ്പൽ യാത്ര 3600 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ.

    ബുക്കിംഗിനും വിവരങ്ങൾക്കും സോണൽ കോഡിനേറ്റർ: 8589038725, ജില്ലാ കോഡിനേറ്റർ: 9961761708 ,കോഴിക്കോട്: 9544477954 ,താമരശ്ശേരി, തിരുവമ്പാടി: 9846100728, തൊട്ടിൽപാലം, വടകര: 9048485827 എന്നീ നമ്പറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെ ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍