കോട്ടയം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

    കോട്ടയം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കോട്ടയം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.


കോട്ടയം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ


പാർട്ട് ടൈം എന്യൂമറേറ്റർ നിയമനം

    കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവ്വേ നടത്തുന്നതിനുള്ള വിവര ശേഖരണത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 21 നും 36 നും മധ്യേ ആയിരിക്കണം. മേയ് 12 ന് വൈകിട്ട് നാലിനകം വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2566823



ഹോം ഗാർഡ് നിയമനം: കായിക ക്ഷമതാ പരീക്ഷ

    കോട്ടയം ജില്ലയിൽ ഒഴിവുള്ള ഹോം ഗാർഡ് തസ്തികകളിൽ നിയമനം നടത്തുന്നതിന് നിർദിഷ്ടയോഗ്യതയുള്ള അപേക്ഷകർക്ക് മേയ് അഞ്ചിന് രാവിലെ ഏഴ് മുതൽ കോട്ടയം പൊളീസ് പരേഡ് ഗ്രൗണ്ടിൽ അഭിമുഖവും കായിക ക്ഷമതാ പരീക്ഷയും നടക്കും. ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിച്ച എല്ലാവരും അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2567442

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍