ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 02/05/2023

 ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 02/05/2023: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.


ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 02/05/2023


സിവിൽ സർവീസ് പരിശീലനം

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ അക്കാഡമിയിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. 10 മാസമാണ് കോഴ്‌സ്. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെയും, പെൻഷണർമാരുടെയും ബിരുദധാരികളായ മക്കൾ / ആശ്രിതർ ക്ഷേമനിധിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം മെയ് 20-ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. ഫീസ്: 15,000 രൂപ + 18% ജി.എസ്.ടി + 2,000 രൂപ കോഷൻ ഡെപ്പോസിറ്റ്.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് www.kile.kerala.gov.in ൽ ലഭിക്കും. ആശ്രിതത്വ സർട്ടിഫിക്കറ്റിനായി അപേക്ഷയോടൊപ്പം രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 7907099629, 0471-2479966, 0471-2309012 നമ്പറുകളിൽ ബന്ധപ്പെടണം. ആശ്രിതത്വ സർട്ടിഫിക്കറ്റിനായി ബന്ധപ്പെടേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരളം ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, അങ്കമാലി സൗത്ത് പി.ഒ. – 683 573, ഫോൺ: 0484-2454443, bamboo.worker@gmail.com.



അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ്‌ മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷൻ , ഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.



ജെഡിസി പ്രവേശനം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളജുകളിലെ 2023-24 വർഷത്തെ ജെഡിസി പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങൾ മെയ് 6ന് വൈകീട്ട് 5 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.scu.kerala.gov.in.



നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ

2023 മെയ് 20 മുതൽ ആരംഭിക്കുന്ന നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ സ്കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ മേയ് 10നു വൈകീട്ട് 5 വരെയും പിഴയോടെ 15നു വൈകീട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷയൊടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിനു 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും ഡിഡികളും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പരീക്ഷാകേന്ദ്രം – ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കോഴിക്കോട്. തിയറി പരീക്ഷ മേയ് 20നു രാവിലെ 10 മുതൽ 12 വരെ നടക്കും



കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

            കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസമുണ്ട്. കോഴ്സ് പാസാകുന്ന വിദ്യാർഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ്സ് നൽകും. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9847273135, 0471-2327707.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍