പ്രതിമാസം 32,560 രൂപ വേതനത്തിൽ റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് വേണ്ടിയാണ് നിയമനം നടത്തുന്നത്.
ഒഴിവുകൾ : - 3
യോഗ്യത : - എം.എ ഹിസ്റ്ററി, എം.ഫിൽ
ശമ്പളം : - 32,560 രൂപ
കാലാവധി : - 6 മാസം.
അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയയ്ക്കണം.
വിലാസം : - ഡയറക്ടർ, പുരാരേഖാവകുപ്പ്, പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം.