ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
കെ.എസ്.ആർ.ടി.സി. യുടെ സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകൾ സർവീസ് നടത്തുന്നതിന് ആണ് അപേക്ഷ ക്ഷണിച്ചത്. ആകെ ഒഴിവ്: 600
ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും, അധിക മണിക്കൂറിന് 130 രൂപ വീതനും അധികസമയ അലവൻസായി നൽകും.
(അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബത്തയും ലഭിക്കും.)
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, ഹെവി ഡ്രൈവിങ് ലൈസൻസ്, ഹെവി പാസഞ്ചർ വാഹനങ്ങളിൽ (30-ലധികം സീറ്റ്) അഞ്ചുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം.
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയണം.
ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കണം.
സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്നും നേത്രരോഗ വിദഗ്ധനിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. കെ.എസ്.ആർ.ടി.സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം (സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല). കെ.എസ്.ആർ.ടി.സി.യിൽ അഞ്ചുവർഷമോ അതിലധികമോ ജോലിചെയ്ത ജീവനക്കാർക്ക് മുൻഗണനയ്ക്ക് അർഹതയുണ്ട്. പ്രായം: 24-55.
തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
അപേക്ഷ: വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വ്യവസ്ഥകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.cmd.kerala.gov.in സന്ദർശിക്കുക.
അവസാന തീയതി: സെപ്റ്റംബർ 20 വൈകീട്ട് അഞ്ചുവരെ.