ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു
കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ ഗാർഡ് തസ്തികകളിൽ അവസരം
തസ്തികയുടെ പേര് :- സോപാനം കാവൽ
യോഗ്യത:-
ഏഴാംക്ലാസ് ജയം, (മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം)
പ്രായ പരിധി:- 30-50 വയസ്സ്
ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം
നിയമനം:-
2023 ഡിസംബർ 5 മുതൽ 2024 ജൂൺ 4 വരെയാണ് നിയമന കാലാവധി.
ശമ്പളം:- 15000/-
ആകെ ഒഴിവുകൾ:- 15
അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപയ്ക്ക് ഒക്ടോബർ 06 ന് വൈകീട്ട് 5 മണി വരെ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ, വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിലോ ലഭിക്കത്തക്ക വിധം സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13 (5 pm)
തസ്തികയുടെ പേര് :- വനിതാ സെക്യൂരിറ്റി ഗാർഡ്
യോഗ്യത:-
ഏഴാംക്ലാസ് ജയം, ആരോഗ്യവും , കാഴ്ചശക്തിയും വേണം.
ആകെ ഒഴിവുകൾ:- 12
പ്രായ പരിധി:- 55-60 വയസ്സ്
ശമ്പളം:- 15000/-
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://guruvayurdevaswom.nic.in/