ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്ററുടെ ഒൻപത് ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
(വകുപ്പ് ഡയറക്ടറേറ്റ്-2, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്-1, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ-1, ടാഗോർ തീയേറ്റർ-1)
താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വന്ന് രണ്ടാഴ്ചക്കുള്ളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലഷൻസ് (എ) വകുപ്പിൽ ലഭ്യമാക്കണം. യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2023 സെപ്റ്റംബർ 19 ലെ വാല്യം 12 നം.38 ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.