എസ്.എസ്.എല്‍.സി , ഏഴാംക്ലാസ് യോഗ്യതയുളളവർക്ക് വിവിധ അങ്കണവാടികളിൽ ജോലി നേടാൻ അവസരം




വിവിധ അങ്കണവാടികളിൽ കുറഞ്ഞ യോഗ്യതയിൽ ജോലി നേടാൻ അവസരം

അങ്കണവാടി വര്‍ക്കര്‍,  ഹെല്‍പ്പര്‍ മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിൽ വിവിധ ജില്ലകളിലെ അങ്കണവാടികളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു.


റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള നാറാണംമൂഴി  ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരേയും/ഹെല്‍പ്പര്‍മാരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അതാത് ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരായിരിക്കണം


വര്‍ക്കർ  ജോലി

യോഗ്യത : - എസ്.എസ്.എല്‍.സി 

പ്രായം : -  46 വയസില്‍ കൂടാന്‍ പാടില്ല. ( പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്.)


ഹെല്‍പ്പറുടെ ഒഴിവ്

യോഗ്യത : - ഏഴാംക്ലാസ് മിനിമം യോഗ്യതയുളളവർ ആയിക്കണം.

മറ്റ് യോഗ്യതകളെല്ലാം വര്‍ക്കറുടെ യോഗ്യതകള്‍ക്ക് തുല്യമായിരിക്കും.


അപേക്ഷ ഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ  10 മുതല്‍ നാലുവരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍  16 ന് വൈകുന്നേരം നാലു വരെ ഇതേ ഓഫീസില്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍; 04735 221568


🔰അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു 


കോട്ടയം: 

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം.


വർക്കർ 

യോഗ്യത : - 

എസ്.എസ്.എൽ.സി

ഹെൽപ്പർ 

യോഗ്യത : - 

എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം.

 പ്രായപരിധി : - 18 നും 46 നും മദ്ധ്യേ.( എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും.)



പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍