സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) സ്‌പെഷ്യലിസ്‌റ്റ് കേഡർ ഓഫീസർ തസ്‌തികയിൽ 439 ഒഴിവുകൾ.
അസിസ്‌റ്റന്റ് ജനറൽ മാനേജർ, ചീഫ് മാനേജർ, പ്രോജക്ട് മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്‌റ്റന്റ് മാനേജർ, സീനിയർ പ്രോജക്ട് മാനേജർ എന്നീ തസ്‌തികകളിലാണ് സ്ഥിര നിയമനം.
യുഐ ഡവലപ്പർ, ബാക്കെൻഡ് ഡവലപ്പർ, ഇന്റഗ്രേഷൻ ഡവലപ്പർ, വെബ് ആൻഡ് കണ്ടന്റ് മാനേജ്‌മെന്റ്, ഡാറ്റ ആൻഡ് റിപ്പോർട്ടിങ്, ഓട്ടോമേഷൻ എൻജിനിയർ, സോഫ്‌റ്റ് വെയർ ഡവലപ്പർ, സോഫ്‌റ്റ് വെയർ എൻജിനിയർ, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ, നെറ്റ് വർക്ക് എൻജിനിയർ തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
യോഗ്യത :- ബന്ധപ്പെട്ട മേഖലയിൽ ബിഇ/ ബിടെക്/ എംസിഎ/എംടെക് / എംഎസ്‌സി. ഓൺലൈൻ പരീക്ഷ ഡിസംബർ/ ജനുവരി മാസത്തിൽ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ ആറ്.
വിശദവിവരങ്ങൾക്ക് https://bank.sbi/careers കാണുക.