നഴ്സ് ,ഫാർമസിസ്റ്റ്, അറ്റെൻഡന്റ്, അസിസ്റ്റന്റ്, ഫിറ്റർ, ക്ലീനിങ്ങ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, മാനേജർ തുടങ്ങി 60 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച ആണ് അഭിമുഖം നടത്തുന്നത്.
യോഗ്യത വിവരങ്ങൾ.
എട്ടാം ക്ലാസ്സ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ നമ്പർ: 0484 2576756, 8943545694, 7012331960
✅സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭിമുഖം.
താത്ക്കാലിക അടിസ്ഥാനത്തില്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തും.
യോഗ്യത :- പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി വി റ്റി) കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി സി വി റ്റി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
പ്രായപരിധി :- 18-41.
ഒഴിവുകളുടെ എണ്ണം :- രണ്ട്.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍ 0474 2575050.
✅ മെയിന്റനൻസ് എൻജിനീയർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ ഏഴിനു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
✅ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.