ബിരുദം കഴിഞ്ഞിരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ എസ്.ബി.ഐ യിൽ 2000 ഒഴിവുകൾ . അതും 41,960 രൂപ മുതൽ ശമ്പളത്തിൽ
എസ് ബി ഐയിൽ പ്രബോഷണറി ഓഫീസർ തസ്തികയിൽ ബിരുദദാരികൾക്ക് 2000 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2023 നവംബറിൽ ആണ് പ്രിലിമിനറി പരീക്ഷ നടക്കുക.
യോഗ്യത :- ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബിരുദകോഴ്‌സിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാം.
എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഡിസംബർ 31-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം.
മെഡിക്കൽ , എൻജിനീയറിംഗ്, ചാർട്ടഡ് അക്കൗണ്ടന്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷംരൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.
പ്രായപരിധി :- 2023 ഏപ്രിൽ 1-ന് 21-നും 30-നും ഇടയിൽ ആയിരിക്കണം.
അപേക്ഷ ഫീസ് ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ 750 രൂപയാണ് ഫീസ്.
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.
എസ് ബി ഐ പിഒ റിക്രൂട്ട്മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം?
1.sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
2. ഹോംപേജിൽ, PO റിക്രൂട്ട്‌മെന്റിനായി ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 3.നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക.
4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
5. അപേക്ഷ സമർപ്പിച്ചതിന് ശേഷം പേജ് ഡൗൺലോഡ് ചെയ്യുക.
6. കൂടുതൽ ഉപയോഗത്തിനായി ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
വിശദാംശങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ബാങ്കിന്റെ വെബ്‌സൈറ്റ്-https://bank.sbi/careers/current-openings പരിശോധിക്കാം.