Today's Top Kerala Job News – 01/06/2023

Today's Top Kerala Job News – 01/06/2023


    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 01/06/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.



നിഷ്-ൽ ഒഴിവ്

    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക്:  https://nish.ac.in/others/career.


അസി.എൻജിനീയർ (സിവിൽ) നിയമനം

    കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in.


അസിസ്റ്റന്റ് മാനേജര്‍

    ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ തലശേരിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫീഡ് മില്‍ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആര്‍/ഫൈനാന്‍സ്/മാര്‍ക്കറ്റിംഗ്) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ മാനേജിംഗ് ഡയറക്ടര്‍, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിനകം ലഭ്യമാക്കണം. ഫോണ്‍: 0471 2322410.


പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഒഴിവ്

    ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei Shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ ഒരു വര്‍ഷ കാലയളവില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതേ തസ്തികയിലേക്ക് 2023 മാര്‍ച്ച് 16 ശേഷം അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

    ICAR അംഗീകൃത സര്‍വകലാശാലയിലെ BFSc ഡിഗ്രിയോ അക്വാകള്‍ച്ചര്‍ വിഷത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീന്‍ കൃഷിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പടുന്നവര്‍ക്ക് പ്രതിമാസം യാത്ര ചെലവ് ഉള്‍പ്പെടെയുള്ള പ്രതിഫലമായി 40,000 രൂപ വീതം നല്‍കുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍മാര്‍ഗ്ഗമോ നേരിട്ടോ ADAK ഹഡ് ഓഫീസില്‍ ജൂണ്‍ അഞ്ചിനകം ലഭ്യമാക്കണം.

    അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK), റ്റി.സി. 29/3126, റീജ, മിന്‍ചിന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോണ്‍: 0471 2322410.


ആയുർവേദ ഫാർമസിസ്റ്റ്

    തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/ തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900-63700 ആണ് ശമ്പളം.

    നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.


ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ

    തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ (ശമ്പള സ്‌കെയിൽ – 63700 – 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം.

    നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 നു വൈകിട്ട് മൂന്നിനു മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍