കോഴിക്കോട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: വയനാട് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
സുവോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
2023-2024 അധ്യയന വർഷത്തിൽ കോടഞ്ചേരി ഗവ. കോളേജിൽ സുവോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും,നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂൺ അഞ്ച് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ചേംബറിൽ കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8289853275
അസിസ്റ്റന്റ് മാനേജർ ഒഴിവ്
ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്). താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി - 670 107 എന്ന വിലാസത്തിലോ adakrenzone@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0490-2354073.
അതിഥി അധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലിൽ ഉൾപെട്ടവരുമായിരിക്കണം. താല്പര്യമുള്ളവർ ജൂൺ രണ്ടിന് (രാവിലെ പത്തിന് ഇംഗ്ലീഷ്, ഉച്ചക്ക് രണ്ട് മണിക്ക് ജേണലിസം) യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2320694