Today's Top Kerala Job News – 30/05/2023

Today's Top Kerala Job News – 30/05/2023

    ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 30/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.



ലീഗൽ കൗൺസിലർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

    കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

    എൽ.എൽ.ബിയും അഭിഭാഷക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപ വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ (ജനറൽ ആശുപത്രിയ്ക്ക് സമീപം, ഗവ. ഗേൾസ് സ്കൂളിന് എതിർവശം) എത്തണം.

    കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.



തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അദ്ധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർ പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ജൂൺ  ആറിനു രാവിലെ 11 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.  കൂടുതൽ വിവരങ്ങൾക്ക്: brennencollege@gmail.com0490 2346027



അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു

    അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481



സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു

    പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. ജില്ലയിൽ ഒഴിവ് വന്ന മത്സ്യഗ്രാമങ്ങളിൽ ആണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസ് / മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷനലുകൾക്കും പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ പ്രാഗത്ഭ്യമുള്ളവർക്കും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവർക്കും അപേക്ഷക്കാം. പ്രായപരിധി : 35 വയസ്സ്. അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ബേപ്പൂർ /കോഴിക്കോട്/ കൊഴിലാണ്ടി /വടകര എന്നീ മത്സ്യ ഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ അഞ്ചിനകം അതാത് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം.ഫോൺ നമ്പർ: 0495-2383780

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍