വയനാട് ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: വയനാട് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവധ അങ്കണവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ കോറോം ഗവ. ജി.എല്‍.പി സ്‌കൂളില്‍ നടക്കും. ഇന്റര്‍ വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ പീച്ചംകോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240754.
കലാകാരന്‍മാര്‍ക്ക് അവസരം
കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഡാന്‍സ്, മ്യൂസിക്, ഡ്രോയിങ്, ക്രാഫ്റ്റ്, യോഗ, ഫുഡ്‌ബോള്‍, ചെണ്ട/ ബാന്റ് എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 10 ന് രാവിലെ 10.30 ന് കണിയാമ്പറ്റ ചില്‍ഡ്രന്‍ഡസ് ഹോമില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 286900.
താല്‍ക്കാലിക നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഘടനാപരമായി മാറ്റംവരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരശേഖരണത്തിന് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മേയ് 10 ന് രാവിലെ 11 ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ഗ്രാമ പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍: 04936 255223.
അപേക്ഷ ക്ഷണിച്ചു
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് മേയ് 10 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 04936 299481.
റെന്ററിംഗ് പ്ലാന്റ്; അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 11 നകം ജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ www.keralapcbonline.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം 200 രൂപ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം, ബാങ്ക് വിശദാംശങ്ങള്‍, വാടക കരാര്‍, ഭൂനികുതി ചീട്ട്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ്, പ്ലാന്റിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള ആരാധാനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സൈറ്റ് പ്ലാന്‍ എന്നിവ സമര്‍പ്പിക്കണം. കെട്ടിടത്തിന്റെ പുറത്തെ ഭിത്തിയില്‍ നിന്നും സ്ഥലത്തിന്റെ നല് അതിരുകളിലേക്കുമുള്ള ദൂരവും തൊട്ടടുത്ത വീട്ടിലേക്കുള്ള ദൂരവും അളന്ന് സൈറ്റ് പ്ലാനില്‍ മാര്‍ക്ക് ചെയ്യണം. സൈറ്റ് പ്ലാനില്‍ യൂണിറ്റിന്റെ പേര്, അഡ്രസ്, യൂണിറ്റുടമയുടെ പേര്, അഡ്രസ്, സര്‍വ്വേ നമ്പര്‍, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, വാര്‍ഡ് എന്നിവ രേഖപ്പെടുത്തണം. ഫോണ്‍: 04936 203013.
അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ തയ്യല്‍ മിഷ്യന്‍ ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പെയര്‍ ടെക്‌നീഷ്യന്‍, നഴ്‌സിംഗ് ട്യൂട്ടര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്നു വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ pmkkwayanad@gamil.com എന്ന ഇ-മെയിലില്‍ ബയോഡാറ്റ അയക്കുക. ഫോണ്‍: 6282697306, 7907405892.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ടിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന ‘ഐ.ടി മാസ്റ്റര്‍’, ‘കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്’ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8547005077.
എജ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ നിയമനം
കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമില്‍ എജ്യുക്കേറ്റര്‍, ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഷയങ്ങളില്‍ ട്യൂഷന്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എജ്യുക്കേറ്റര്‍ തസ്തികയ്ക്കുള്ള യോഗ്യത ബി.എഡ് പാസ്സായവരും കുറഞ്ഞത്
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. ട്യൂഷന്‍ ടീച്ചര്‍ തസ്തികയ്ക്കുള്ള യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ് പാസ്സായവരും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ മേയ് 10 ന് രാവിലെ 10 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04936 28690.
വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അങ്കണവാടികളില്‍ ഒഴിവു വരുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച മെയ് 22 മുതല്‍ എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ പീച്ചംകോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240754