കൊല്ലം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ: കൊല്ലം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന താൽക്കാലിക ജോലി അറിയിപ്പുകൾ നോക്കാം. യോഗ്യതയും അപേക്ഷിക്കാനുള്ള അവസാന തിയ്യതിയും നോക്കി അപേക്ഷിക്കുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി- അഡിഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എ/ എം എസ് സി സൈക്കോളജി / എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, സര്‍ക്കാര്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ എം ഫില്‍/പി എച്ച് ഡി, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ രജിസ്‌ട്രേഷന്‍. മെയ് 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍ 0474 2795017.
അഭിമുഖം മെയ് 24ന്
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ ആന്‍ഡ് ഓക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 24ന് രാവിലെ 10:30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2504411, 8281999106.