ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 09/05/2023

    ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 09/05/2023: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.


ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 09/05/2023


തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

    കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌ സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, സർട്ടിഫിക്കറ്റ്  കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റെ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി.ഡി.സി.എ  എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

    വിശദവിവരങ്ങൾക്ക് 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ്  കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.



സിവിൽ സർവീസ് പരിശീലനം

    കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 21 വയസ് പൂർത്തിയായ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിലാണ് പരിശീലനം. അവസാന തീയതി മെയ് 20. kile.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2479966.



പി.ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ്

    മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന വരുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്കും എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാലും മതി.

    പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേയ് 9 മുതൽ മേയ് 25 വരെ ഓൺലൈനിലുടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെലാൻ ഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. പൊതു വിഭാഗത്തിന് 800 രൂപയും, എസ്സ്.സി./എസ്സ്.ടി. വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാ ഫോം ഓൺലൈനായി മേയ് 27 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.



ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

    കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്‌റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്‌സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്‌സിയൽ പ്രാക്ടീസ് ആൻഡ് സ്റ്റെനോഗ്രാഫി, ഇലക്ട്രോണിക്‌സ്, ഡ്രസ് മേക്കിംഗ് തുടങ്ങിയ കോഴ്‌സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

    40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും.  ടൈപ്പ്റൈറ്റിംഗ് കെ.ജി.ടി.ഇ. (കേരള ഗവൺമെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ഹയർ പരീക്ഷയ്ക്കും പി.എസ്.സി. മത്സര പരീക്ഷയ്ക്കും പ്രത്യേക പരിശീലനവുമുണ്ടാകും.

    അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാസം 2500 രൂപ സ്റ്റൈപന്റ് ലഭിക്കും.  ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടാകും.  വിശദവിവരങ്ങൾക്ക്: 0471-2530371, 8590516669, 9562495605.



കിക്മ എം.ബി.എ അഭിമുഖം

    സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ്  12 രാവിലെ 10 മുതൽ 12 വരെ ഇന്റർവ്യൂ നടത്തും. കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ  യൂണിവേഴ്‌സിറ്റി  നിബന്ധനകൾക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും.

    അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും എം.ബി.എ. എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.kicma.ac.in, 8547618290.



എം.സി.എ പ്രവേശനം: അപേക്ഷകൾ ക്ഷണിക്കുന്നു

    കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(എം.സി.എ) പ്രവേശനത്തിന് 2023 മേയ് 10 മുതൽ മേയ് 31 വരെ അപേക്ഷിക്കാം. അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടർ സയൻസ്സിലോ ഐ.റ്റി. യിലോ നേടിയ ബി.എസ്സ്.സി./ബി.ഇ. /ബി.ടെക്  എഞ്ചിനിയറിംഗ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.എ./ ബി.എസ്സ്.സി./ ബി.കോം./ ബി.ഇ./ ബി.ടെക്/ബി.വോക്ക് ഏതെങ്കിലും വിഷയത്തിൽ  ബിരുദം.

    മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാരും ഭിന്നശേഷിക്കാർക്കും ആകെ 45% മാർക്ക് നേടിയാൽ മതിയാകും. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2023 മേയ് 31 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.

    ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ  പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് എൽ.ബി.എസ് സെന്റർ ഡയറക്ടർ പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ  അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



കിറ്റ്സിൽ ടൂറിസം ഡിപ്ലോമ കോഴ്സുകൾ

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി. ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.  ഒരു വർഷം ദൈർഘ്യമുളള പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക്ക് റിലേഷൻസ് ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഒമ്പത് മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിന് പ്ലസ്സ് ടു വാണ് യോഗ്യത.  അപേക്ഷ ഫോറം കിറ്റ്സിന്റെ വെബ്സൈറ്റിൽ www.kittsedu.org ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2329468/ 2339178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

    കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ, ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് & ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, സർട്ടിഫിക്കറ്റ്  കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്‌സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റെ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റെ്, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, PGDCA  എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

    വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ്  കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍