കേരളസർക്കാറിനു കീഴിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ദിവസ വേതനത്തിൽ ഉള്ള താത്കാലിക ജോലി ഒഴിവുകൾ താഴെ നൽകിയിരിക്കുന്നു.
1. 670 രൂപ ദിവസ വേതനത്തിൽ മെഡിക്കൽകോളേജിൽ ജോലി
കോഴിക്കോട് ജില്ലയിൽ ഗവ. മെഡിക്കൽകോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ സ്കാവഞ്ചർ തസ്തികയിൽ 89 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
പ്രായം : 18നും 40നും മധ്യേ
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11നു രാവിലെ 11.30ന് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസ് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
വിദ്യാഭ്യാസ യോഗ്യത: ഏഴാം തരം.
ജില്ല : കോഴിക്കോട്
(Nb:നേരിട്ടു ഉള്ള ജോലി അവസരം ആണ്, ഇന്റർവ്യൂ വഴി ജോലി.)
2. കോളേജ് സെക്യൂരിറ്റി ഗാർഡ്
വടകര കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു.
പ്രായം : 40നും 60നും ഇടയിൽ
മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
വിമുക്ത ഭടന്മാർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
ഫോൺ നമ്പർ -04962536125
ഫോൺ നമ്പർ - 04962537225
3. പനമരം ഗവ.ഹയർസെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്
പനമരം ഗവ.ഹയർസെക്കന്ററി സ്കൂളിൽ നിലവിലുള്ള എച്ച്.എസ്.എ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ നമ്പർ - 04935220192
4. ബാർജ് സ്രാങ്ക് തസ്തികയിൽ 10 ഒഴിവുകൾ
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് (താത്കാലികം) തസ്തികയിൽ 10 ഒഴിവുകൾ നിലവിലുണ്ട് .
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 13 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രായ പരിധി : 18 -37 നിയമാനുസൃത വയസ്സിളവ് അനുവദനീയം.
(സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ).
വിദ്യാഭ്യാസ യോഗ്യത : സാക്ഷരത, കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം ഇഷ്യൂ ചെയ്ത നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ് /സെക്കൻഡ് ക്ലാസ്) ( LITERACY, CURRENT MASTER LICENSE (FIRST CLASS / SECOND CLASS) ISSUED UNDER KERALA INLAND VESSEL RULE 2010)