കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധതിയിലും സാമൂഹ്യ തീതി വകുപ്പിലും നിരവധി ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഉള്ള താത്കാലിക ജോലി ഒഴിവുകൾ
🌀 സിഡിഎസ് അക്കൗണ്ടന്റ് താൽക്കാലിക നിയമനം
കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷക സിഡിഎസ് ഉൾപ്പെടുന്ന പുഴക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാകണം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സർവ കലാശാലയിൽ നിന്നുളള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇൻർനെറ്റ് അപ്ലിക്കേഷൻസ്) ഉണ്ടാകണം.
അക്കൗണ്ടിംഗിൽ 2 വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31ന് ).
മേൽപ്പറഞ്ഞ യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ ലഭ്യമായ അപേക്ഷയിൽ നിന്നുള്ള ഉദ്യോഗാർത്ഥിയെ പരിഗണിക്കും.
വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 11 ന് വൈകീട്ട് 5 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും.
യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
അപേക്ഷകൾ അയക്കേണ്ട വിലാസം : - ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ - 680003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കും.
🌀 തൊഴിൽ മേള 7 ന്
തൃശ്ശൂർ : കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 - 24 തൊഴിൽമേള ചാലക്കുടി ഐടിഐയിൽ വെച്ച് ഒക്ടോബർ 7 ന് രാവിലെ 10:30 ന് നടത്തുന്നു. തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ എസ് സി ഡി ഡി
സ്വകാര്യ ഐടിഐകളിൽ നിന്നായി രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളും പങ്കെടുക്കും. ഐടിഐ പാസായവർക്ക് കേരളത്തിന് അകത്തും പുറത്തുമുളള പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള അവസരം ലഭ്യമാകും.
ഫോൺ: 0480 2701491.
🌀 പ്രൊബേഷൻ അസിസ്റ്റന്റ് കൂടിക്കാഴ്ച 10 ന്
തൃശ്ശൂർ : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ കാര്യാലയത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
യോഗ്യത : - എംഎസ്ഡബ്ലിയു, 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
തൃശ്ശൂർ ജില്ലയിലുളളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 40 വയസ്സ്.
പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുളളവർ ഒക്ടോബർ 10 ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക
ഫോൺ: 0487 2363999
🌀 ടെക്നീഷ്യൻ, പ്ലംബർ നിയമനം: കുടിക്കാഴ്ച 12 ന്
പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ടെക്നീഷ്യൻ, പ്ലംബർ തസ്തികകളിൽ നിയമനം.
ടെക്നീഷ്യൻ
ആശുപത്രിയിലെ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന.
യോഗ്യത : -
ഇൻസ്ട്രുമെന്റേഷനിൽ ഗവ അംഗീകൃത ഡിപ്ലോമ, ഓക്സിജൻ പ്ലാന്റ്/പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പി.എസ്.എ) എന്നിവയാണ് യോഗ്യത.
പ്രായം : - 40 വയസ്സ്
പ്ലംബർ
യോഗ്യത : -
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഐ.ടി.ഐ-പ്ലംബിങ് കോഴ്സ് പാസായവരും (എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ്) പ്ലംബർ ലൈസൻസ് യോഗ്യത ഉളളവരുമായിരിക്കണം.
പ്രായം : - 40 വയസ്സ്
ഒക്ടോബർ 12 ന് രാവിലെ 11 ന് ടെക്നീഷ്യൻ തസ്തികയിലേക്കും ഉച്ചയ്ക്ക് 2 ന് പ്ലംബർ തസ്തികയിലേക്കും കൂടിക്കാഴ്ച നടക്കും.
അസൽ രേഖകളും ഒപ്പം ഉദ്യോഗാർത്ഥി തന്നെ സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ആധാർ കാർഡും സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോൺ: 0491 2560013.
🌀 ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്
പാലക്കാട് : ഐ.എച്ച്.ആർ.ഡി കോളെജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ ഒഴിവ്
യോഗ്യത : -
ഐ.ടി.ഐ/ഐ.എച്ച്.ആർ.ഡി/എൽ.ബി.എസ് എന്നിവയിൽ ഡാറ്റ എൻട്രി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സാണ് യോഗ്യത.
താത്പര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ: 04923 241766, 8547005029.
🌀 കുഴൽമന്ദം പഞ്ചായത്തിൽ തൊഴിൽ മേള 7ന്
പാലക്കാട് : കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കുഴൽമന്ദം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ ഏഴിന് കുഴൽമന്ദം പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വെച്ച് രാവിലെ 9.30 മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. പങ്കെടുക്കുന്നവർ www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനുളള സൗകര്യവും ഉണ്ടായിരിക്കും .
ഫോൺ: 6282312892.
🌀 അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്
പാലക്കാട് : കാവശ്ശേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത : -
ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത.
അക്കൗണ്ടിങ് ആൻഡ് ബുക്ക് കീപ്പിങ്ങിൽ തൊഴിൽ പരിചയമുളളവർക്ക് മുൻഗണന.
ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഒൻപതിനകം സെക്രട്ടറി, കാവശ്ശേരി ഗ്രാമപഞ്ചായത്ത്, കാവശ്ശേരി പി.ഒ, പാലക്കാട് ജില്ല 678 543 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
🌀 ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയുടെ കീഴിലുളള 15 ബ്ലോക്ക് റിസോഴ്സ് സെന്ററു കളിലേക്ക് (ബി.ആർ.സി) ദിവസ വേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു.
PSC അധ്യാപകർക്കായി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അധ്യാപക പരിശീലനം ലഭ്യമല്ലാത്ത വിഷയങ്ങളിൽ കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
BRC പരിധിയിലുളളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സമഗ്രശിക്ഷാ കേരളയുടെ എറണാകുളം ചിറ്റൂർ റോഡിലുളള SRV LP സ്കൂളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കാര്യാലയത്തിലോ BRC കളിലോ ഈ മാസം 13 വൈകീട്ട് 5 നകം അപേക്ഷിക്കാം. ഏത് BRC കളിലെ നിയമനത്തിനുള്ള അപേക്ഷയാണെന്നത് പ്രത്യേകം രേഖപ്പെടുത്തണം.
യോഗ്യരായവരെ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമിക്കും.
Contact :0484 2962041