ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (50 ഒഴിവുകൾ).
നഴ്സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി :- 30 വയസ്സ്.
ശമ്പളം :- പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെ.
വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.
ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം.
വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in,
0471-2329440/41/42/43/44/45, 77364 96574.