വയനാട് , കോഴിക്കോട്, ജില്ലയിലെ കേരള ജല അതോറിറ്റി ജൽജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
വയനാട്
സാംപ്ലിങ്ങ് അസിസ്റ്റന്റ്:
യോഗ്യത :- എസ്.എസ്.എൽ.സി ( SSLC) , ശാരീരിക ക്ഷമത.
ക്വാളിറ്റി മാനേജർ:
യോഗ്യത :- ബി.എസ്.സി കെമിസ്ട്രി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ :-
യോഗ്യത :- പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി :- 40 വയസ്സ്.
താൽപര്യമുള്ളവർ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബിൽ സെപ്തംബർ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8289940566