ഹയർ സെക്കൻഡറി ടീച്ചർ (ബയോളജി-ജൂനിയർ) ഒഴിവ്.




 കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ) തസ്തികയിൽ  സ്ഥിര  ഒഴിവിലേക്ക് ആളെ എടുക്കുന്നു.

 ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിൽ ആണ് ഒഴിവ് ഉള്ളത്.

പ്രായം 01.01.2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

യോഗ്യത : -

  • ബയോളജി/സുവോളജിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം,
  • ബി.എഡ്, സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി തത്തുല്യം.
  • ബിരുദാനന്തര ബിരുദത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അനുവദിച്ചിട്ടുള്ള 5 ശതമാനം മാർക്കിളവും ലഭിക്കും.
ശമ്പളം : - 45,600-95,600.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍