ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 02/06/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
റേഡിയേഷൻ ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നതിന് ജൂൺ 14ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും.
അതിഥി അധ്യാപക നിയമനം
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിൽ 2023-24 അധ്യയന വര്‍ഷത്തേക്ക് മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂൺ ഏഴ് രാവിലെ 10.30ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യം. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകള്‍ സഹിതം പ്രിൻസിപ്പൽ മുന്‍പാകെ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722792
ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിയമനം
കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63,700 – 1,23,700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) സ്കൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2312730 www.suchitwamission.org
പ്രോഡക്ട് സ്പെഷ്യലിസ്റ്റ്
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയിന്റനൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രോഡക്ട് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in.
അഡ്വക്കേറ്റ് ഫോർ ഡ്യൂയിഗ് ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു
പേരാമ്പ്ര മുൻസിഫ് കോർട്ട് സെന്ററിൽ ഒഴിവ് വരുന്ന അഡ്വക്കേറ്റ് ഫോർ ഡ്യൂയിഗ് ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വർഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകർ അപേക്ഷ ജൂൺ 8 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കോഴിക്കോട് കലക്ടറേറ്റിൽ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തിയ്യതി, മേൽവിലാസം, എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ബാർ പ്രാക്ടീസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കണം.
മത്സ്യഫെഡ് ബേസ് സ്റ്റേഷമ്പിലേക്ക് വര്‍ക്കര്‍മാരെ നിയമിക്കുന്നു
കണ്ണുര്‍ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയില്‍ പ്രാവീണ്യമുള്ള യുവാക്കളെ വര്‍ക്കര്‍മാരായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ജൂണ്‍ അഞ്ച് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0497 2731257
വാക്-ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ) / പി.ജി. ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് / അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / ബി.എ.എം.എസ് /സ്റ്റേറ്റ് റിസോഴ്സ് സെന്റർ – യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ് (രേഖ ഹാജരാക്കണം). താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13ന് രാവിലെ 10.30ന് ഹാജരാകണം. അപേക്ഷ ജൂൺ 12നു വൈകീട്ട് അഞ്ചുവരെ നേരിട്ടും സ്വീകരിക്കും.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജൂൺ 17ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
എല്‍.പി.എസ്.എ നിയമനം
ചേകാടി ഗവ. എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
താത്ക്കാലിക നിയമനം
വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.
അധ്യാപക നിയമനം
വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, എഫ്.ടി.എം വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 255618.
ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി, ചിത്രകല അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 5 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 262217.