മെഡിക്കൽ കോളേജിൽ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു

മെഡിക്കൽ കോളേജിൽ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു


    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവരെ വാർഡ് അസിസ്റ്റന്റായി നിയമിക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 670/ രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 89 ദിവസത്തേയ്ക്ക്‌ താത്കാലികമായാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി: 58 വയസ്സിന് താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ ഏഴിന് 11.30 ന് ഐഎംസിഎച്ച്‌ സൂപ്രണ്ട്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍