യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം


 കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ  www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍