കാസർഗോഡ് ജില്ലയിൽ അതിഥി അധ്യാപക ഒഴിവ്: കാസറഗോഡ് എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ഫിസിക്സ്, ഇംഗ്ലീഷ്, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. മെയ് 26 രാവിലെ 11 മണിക്ക് ഫിസിക്സ്, മെയ് 30 രാവിലെ 10:30 ന് ഇംഗ്ലീഷ്, മെയ് 31രാവിലെ 10:30ന് ജേര്‍ണലിസം എന്നിങ്ങനെയാണ് അഭിമുഖങ്ങൾ നടക്കുക. ബന്ധപ്പെട്ട വിഷയത്തിലുള്ള നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് : 0467- 2241345, 9847434858
കാസർഗോഡ് ജില്ലയിൽ അതിഥി അധ്യാപക ഒഴിവ് - 25/05/2023
മേയ് 25, 2023
0