ഇന്നത്തെ പ്രധാന തൊഴിൽ വാർത്തകൾ – 23/05/2023: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താൽക്കാലിക ഒഴിവുകൾ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിവിലുള്ള ഇത്തരം ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദ വിവരങ്ങളും യോഗ്യതയും കൊടുത്തിരിക്കുന്നു. നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അവസാന തിയ്യതിക്ക് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
വിവിധ വിഷയത്തിൽ ഗസ്റ്റ് ലക്ചറർ
2023-24 അധ്യയന വർഷം കാഞ്ഞിരംകുളം ഗവ. കോളജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി ഹാജരാകണം. മാത്തമാറ്റിക്സ് അഭിമുഖം മെയ് 24ന് രാവിലെ 10നും കമ്പ്യൂട്ടർ സയൻസ് അഭിമുഖം 29ന് രാവിലെ 10നും ഫിസിക്സ് 29ന് രാവിലെ 11 മണിക്കുമാണ്.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള സംസ്കൃതം വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29 രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.
ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഓൺ കോൾ ബേസിസ് തസ്തികയിലേക്ക് മെയ് 31ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്
ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പും സഹിതം കല്ലാനോട് ഹാച്ചറിയിൽ നേരിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0490-2354073
ഡ്രൈവർ നിയമനം
സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് അനുവദനീയമായ നിരക്കിൽ ശമ്പളം നൽകുന്നതാണ്. യോഗ്യത : പത്താം ക്ലാസ് /തതുല്യമായ യോഗ്യതയും ഡ്രൈവിംഗ് ലൈസൻസും. നിശ്ചിത യോഗ്യത ഉള്ളവർ മെയ് 28 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യരായവരെ ജൂൺ 1 ന് രാവിലെ 11 മണിന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2308530
അതിഥി അധ്യാപക നിയമനം
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ 2023 – 2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുക.
താല്പര്യമുള്ളവർ ജൂൺ രണ്ടിന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഇൻ്റർവ്യൂ സമയം: സ്റ്റാറ്റിസ്റ്റിക്സ് – രാവിലെ 10മണി മുതൽ. കംപ്യൂട്ടർ സയൻസ് – ഉച്ചയ്ക്ക് 1 മണി മുതൽ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027, ഇ മെയിൽ: brennencollege@gmail.com
കൂടിക്കാഴ്ച
കല്ലായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ മെയ് 24 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം (പകർപ്പുൾപ്പെടെ) ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2323962
സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ നിയമനം
ഐ.ടി.ഡി.പി ഓഫീസിനുകീഴില്‍ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 12 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ ദിവസവേതനടിസ്ഥാത്തില്‍ നിയമിക്കുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യേഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മേയ് 30 ന് രാവിലെ 10 ന് കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202232.
ഫെസിലിറ്റേറ്റര്‍ നിയമനം
മാനന്തവാടി താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 20 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അദ്ധ്യാപന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 29 ന് രാവിലെ 11 ന് മാനന്തവാടി പട്ടിക വര്‍ഗ്ഗ വികസന ഓഫിസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04935 240210.
കുക്ക്, വാച്ച്മാന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പ്രീ മെട്രിക് ഹോസ്റ്റലുകള്‍, എം.ആര്‍.എസ് എന്നിവയിലേക്ക് കുക്ക്, വാച്ചര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേയ് 25 ന് രാവിലെ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 221074.
അദ്ധ്യാപക നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച മേയ് 23 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.