ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 17/02/2023

മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു


 ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 17/02/2023: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.


എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ വെബ് ടെക്നോളജി (നാല് മാസം) കോഴ്സിലേക്ക് പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.



ഫുഡ് ക്രാഫ്റ്റ് പരീക്ഷ

2022 ഏപ്രിലിലെ ഗവ. ഫുഡ് ക്രാഫ്റ്റ് പരീക്ഷ വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി 455 രൂപയും പരാജയപ്പെട്ട വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിലേക്കായി മാർക്ക് ലിസ്റ്റിനുള്ള 140 രൂപയും ബന്ധപ്പെട്ട ട്രഷറിയിൽ 0202-02-800-94 (Other Receipts) എന്ന ശീർഷകത്തിൽ അടച്ച ചെല്ലാന്റെ അസൽ രസീത് ഫെബ്രുവരി 20നകം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0471-2728340.



ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സ്

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധിയില്ല. ksg.keltron.in ൽ അപേക്ഷാഫോം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.



ഓൺലൈൻ രജിസ്‌ട്രേഷൻ & സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി ഫെബ്രുവരി 16 മുതൽ 19 വരെ സമർപ്പിക്കേണ്ടതുമാണ്.

മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ എൻഒസി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  0471-2560363, 364.



അപേക്ഷ തീയതി നീട്ടി

വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടിജാതി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 2023 ഫെബ്രുവരി 15 മുതൽ മാർച്ച് 1 വരെ ദീർഘിപ്പിച്ചുണ്ട്.  ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ ബ്ലോക്ക് / മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ  പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും  ലഭിക്കും.



മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (KUHS) അംഗീകരിച്ച 2022-23 വർഷത്തെ    ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 20  മുതൽ 22 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍