KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ കൈ തട്ടി വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ കൈ തട്ടി വിദ്യാർത്ഥിയുടെ കൈ അറ്റുപോയി


 ചുള്ളിയോട്: വയനാട് ജില്ലയിലെ ചുള്ളിയോട് സുൽത്താൻ ബത്തേരി KSRTC ബസ് യാത്രക്കിടെ കൈ വൈദ്യുത പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി അസൈനാരുടെ മകൻ അസ്‌ലം (18) ന്റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗമാണ് അറ്റുപോയത്. 

ചുള്ളിയോട്- ബത്തേരി റൂട്ടിൽ അഞ്ചാംമൈലിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം ബത്തേരി വിനായകയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിർമ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന റോഡിൽ വെച്ചാണ് അപകടം. മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ റോഡിലേക്കിറങ്ങി സ്ഥിതി ചെയ്തിരുന്ന പോസ്റ്റിൽ കൈ ഇടിച്ചതായാണ് പറയുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതിൽ വരുന്ന വീഴ്ചക്കെതിരെ നാട്ടുകാരിൽ പ്രതിക്ഷേധം ശക്തമാണ്.

റോഡിന്റെ പകുതി ഭാഗം റോഡ് പണിയുടെ പേരിൽ കുഴികൾ എടുത്തും മാന്തിയും വാഹനങ്ങൾ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ആകെയുള്ള പകുതി റോഡിൽ കൂടിയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. ഇതിൽ തന്നെ പല ഭാഗങ്ങളിലും റോഡിന്റെ നടുക്കാണ് വൈദ്യുത പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്ന് പോകാം എന്ന് മാത്രം. എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍