ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 03/01/2023

ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ


 ഇന്നത്തെ കേരള വിദ്യാഭ്യാസ വാർത്തകൾ – 03/01/2023: കേരളത്തിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ വാർത്തകൾ നിങ്ങൾക്ക് ഇവിടെ നിന്നും അറിയാം. ഏറ്റവും പുതിയ ഒഴിവുകൾ, കോഴ്സുകൾ, മറ്റ് വിശദാംശങ്ങൾ എല്ലാം അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കോഴ്സിൽ ചേരാൻ ഇത് സഹായിക്കും. നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.


ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു


തിരുവനന്തപുരം ജില്ലയിൽ 12 കേന്ദ്രങ്ങളിലായി നടന്നു വന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. 1286 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. പ്രോഗ്രാമിങ് സോഫ്റ്റ് വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ ലഹരിയുടെ പിടിയിൽ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം തയാറാക്കി. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ് വെയറിൽ ആനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കി. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും നടത്തിയത്. കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ഓൺലൈനായി ആശയ വിനിമയം നടത്തിയിരുന്നു.

ജില്ലയിൽ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പാറശാല, ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര, പി.കെ.എച്ച്.എസ്.എസ്. കാഞ്ഞിരംകുളം, പി.ആർ.ഡബ്ല്യൂ എച്ച്.എസ്.എസ്. കാട്ടാക്കട, ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് കന്യാകുളങ്ങര, ഗവൺമെന്റ് എച്ച്.എസ്.എസ് കഴക്കൂട്ടം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ, എസ്.കെ.വി.എച്ച്.എസ് നന്ദിയോട്, എം ആർ എം കെ എം എം എച്ച് എസ് എസ് ഇടവ, ഗവൺമെന്റ് എച്ച്.എസ്.എസ് കിളിമാനൂർ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടന്നത്.

ഉപജില്ലാ ക്യാമ്പിലെ പ്രവർത്തന മികവിന്റെയടിസ്ഥാനത്തിൽ റവന്യൂ ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് റോബോട്ടിക്‌സിലും ബ്ലെന്റർ സോഫ്റ്റ് വെയറിലും പരിശീലനം നൽകും.

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുക. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.

ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജനുവരിയിൽ ആരംഭിക്കുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

അപേക്ഷാ ജനുവരി 15നകം നൽകണം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ നം: 0471-2325101, 8281114464. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ: www.srccc.in ലും 9447471600 എന്ന നമ്പറിലും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍